ഡെഡിക്കേഷന്് എല്ലാ മലയാളി തന്തമാര്‍ക്കും തള്ളമാര്‍ക്കും
അവരുടെ നാറിയ ചിന്തകള്‍ക്കും...
classifieds
പതിനെട്ടു കൊല്ലം പ്രായം,
ഒത്തതിനൊത്ത ബോഡി കണ്ടീഷന്‍,
ഒറിജിനല്‍ പാര്്ട്സാല്് അലംകൃതം..
വച്ചോണ്ടിരിക്കാന്‍
പേടി അതിനാല്‍ ഞങ്ങള്‍ക്ക് .
കാണാന്‍ വരുന്നവരൊത്തിരി
പ്രദര്‍ന മഹാമഹങ്ങളില്‍ കേമി...
തല്പര കക്ഷികള്‍ക്ക് സ്വാഗതം...
ഞങ്ങളങ്ങോട്ടു കായ് തരാം
വന്നാലും വാങ്ങിയാലും...
ഞങ്ങള്‍ക്കതിന് ബ്രെയ്ക്കിലുണ്ട് സംശയം...
ബുക്കും പേപ്പറും തന്നു
ഓണര്‍ഷിപ്പ് കൈമാറാം
ഫുള്‍ ലൈസെന്‍സും ഒപ്പം തരാം...
വാങ്ങിക്കൊണ്ടു വല്ലിടത്തും പോകൂ
വല്ലോം ചെയ്യൂ....
ഞങ്ങളങ്ങോട്ടു കായ് തരാം
ഞങ്ങള്‍ക്കതിന് ബ്രെയ്ക്കിലുണ്ട് സംശയം...
ഉപയോഗം പലവിധം
ഒരാജീവനാന്ത ലക്ഷുറി കോച്ച്.....,
ഒരു ഡെലിവെറി വാന്‍,
ലോഡാക്കൂ, മറന്നേക്കൂ
( അണ്‍ലോഡിങ്ങും അറ്റകുറ്റപ്പണിയും
ഞങ്ങള്‍ ഗ്യാരണ്ടി)
ഉയരങ്ങളിലേക്ക് ഓടിച്ചു കേറ്റൂ
അല്ലേല്‍ കൊക്കയില്‍ തള്ളു
മറിച്ചു വില്‍ക്കൂ... ആര് ചോദിക്കാന്‍?
Owners.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
4 അഭിപ്രായങ്ങൾ:
hahaha...
good one !
THANKS KUTTEE, JUNAITH... COME AGAIN.
good comments for every parants in kerala
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ