അതാണ്‌ വോട്ടറേ.... ഈ ഞാന്‍!


ഞാനമ്മയുടെ
മുലപ്പാല് കറന്നു വിറ്റു,
എന്റെ താലിപ്പെണ്ണിനെ
വച്ചുവിളമ്പി..
കണ്ണ്പൊട്ടനു കള്ളനാണയവും,
ചെകിടന് കള്ളവാക്കും
എറിഞ്ഞുകൊടുത്തെന്റെ
ശിങ്കിടികളാക്കി...
ചഷകത്തില്‍ വറുത്തിറച്ചിയും
പാനപാത്രത്തില്‍ ദുരദ്രവവും
കാണിക്ക വച്ച്,
നീതിയുടെ പാല്‍പ്പശുവിനെ
ഇറച്ചിവിലക്കെടുത്തു..
എന്നിട്ട്,
നിന്റെ സങ്കടങ്ങളെ
ലേലത്തിലെടുത്തു വിലപേശി,
കസേരയിലേറി,
നിനക്കു തന്നെ തിരിച്ചുതന്നു(ഹി..ഹി,,)
എന്നിട്ടിന്നും
പാരാതിക്കടലാസുമായി വന്ന
നീ കണ്ടതോ:-
സ്വീകരണ മുറിയില്‍
എന്റമ്മയും താലിപ്പെണ്ണും,
ചെകിടനും കണ്ണുപൊട്ടനും,
കൂടിയിരുന്നു ചീട്ടുകളിക്കുന്നത്...!!!!
ഫ്‌ഫ.. മിണ്ടാതെയുരിയാടാതെ
ചെന്നൊരു കുത്തു ചീട്ടിനു
നീയുമിരിക്ക്.... ഇരിക്കവിടെ,
അതാണ്‌ ഞാന്‍... ങ്ഹാ

5 അഭിപ്രായങ്ങൾ:

ധൃഷ്ടദ്യുമ്നന്‍ പറഞ്ഞു...

ഹ ഹ..കൊള്ളാം..കൊള്ളാം..കലക്കീട്ടുണ്ട്‌ ഗഡീ..

വശംവദൻ പറഞ്ഞു...

മിടുക്കൻ!

ഹന്‍ല്ലലത്ത് Hanllalath പറഞ്ഞു...

അക്ഷരങ്ങളില്‍ തീയുണ്ട്‌..
അവ ജ്വലിക്കട്ടെ...
ഗൌരവമായി എഴുതൂ...

..ആശംസകള്‍..

മുക്കുവന്‍ പറഞ്ഞു...

മിടുമിടുക്കന്‍!

പള്ളിക്കുളം.. പറഞ്ഞു...

പെടപ്പൻ സാധനം..