അതാണ്‌ വോട്ടറേ.... ഈ ഞാന്‍!


ഞാനമ്മയുടെ
മുലപ്പാല് കറന്നു വിറ്റു,
എന്റെ താലിപ്പെണ്ണിനെ
വച്ചുവിളമ്പി..
കണ്ണ്പൊട്ടനു കള്ളനാണയവും,
ചെകിടന് കള്ളവാക്കും
എറിഞ്ഞുകൊടുത്തെന്റെ
ശിങ്കിടികളാക്കി...
ചഷകത്തില്‍ വറുത്തിറച്ചിയും
പാനപാത്രത്തില്‍ ദുരദ്രവവും
കാണിക്ക വച്ച്,
നീതിയുടെ പാല്‍പ്പശുവിനെ
ഇറച്ചിവിലക്കെടുത്തു..
എന്നിട്ട്,
നിന്റെ സങ്കടങ്ങളെ
ലേലത്തിലെടുത്തു വിലപേശി,
കസേരയിലേറി,
നിനക്കു തന്നെ തിരിച്ചുതന്നു(ഹി..ഹി,,)
എന്നിട്ടിന്നും
പാരാതിക്കടലാസുമായി വന്ന
നീ കണ്ടതോ:-
സ്വീകരണ മുറിയില്‍
എന്റമ്മയും താലിപ്പെണ്ണും,
ചെകിടനും കണ്ണുപൊട്ടനും,
കൂടിയിരുന്നു ചീട്ടുകളിക്കുന്നത്...!!!!
ഫ്‌ഫ.. മിണ്ടാതെയുരിയാടാതെ
ചെന്നൊരു കുത്തു ചീട്ടിനു
നീയുമിരിക്ക്.... ഇരിക്കവിടെ,
അതാണ്‌ ഞാന്‍... ങ്ഹാ

എച്ചില്‍ കഞ്ഞി കഴിക്കട്ടെ...



ആകാശം മേഞ്ഞ കുടിലില്‍,
വിശപ്പ്‌ കൊണ്ടു കഞ്ഞി വച്ചു,
എന്നെയൂട്ടാനമ്മയുണ്ടായിരുന്നു...
പട്ടണപ്പകലിന്‍് നടുവിലും,
കെടുതിയുടെ കുറുകെ കെട്ടിയ
പാലത്തിനടിയിലും,
വികാരം വിറ്റരിവാങ്ങിയ
അമ്മയുടെ എതോരാത്രിയുടെ
പുത്രനാണ് ഞാന്‍.....
ആഢ്യത്വം ഉടുതുണിയഴിച്ചത്തിന്റടിയില്‍്
എന്‍റമ്മ പുളയുമ്പോള്‍
പകര്‍ന്ന തീരസത്തില്‍
എന്റനിയന്മാരുണ്ടായിരുന്നു..
തൊപ്പിയിട്ട നേതാക്കള്‍
ആണവബന്ധത്തിലൊപ്പിട്ടു
നഗരകവാടത്തിനു
അത്തറ് പൂശുന്നതിനെപ്പറ്റി
വാ തുറന്നലറുമ്പോള്‍...
ആള്‍ക്കൂട്ടത്തിലരയണ തേടാന്‍
ഞാനുണ്ടായിരുന്നു..
വേദിയില്‍ പ്രസംഗിച്ച
വന്ദ്യനേതാവിന്‍റെ
തെറിച്ച തുപ്പലിനു
അമ്മയുടെ എതോരാത്രിയുടെ
മണമുണ്ടായിരുന്നു...
ഒരു നാള്‍...
വയറു കയറു പൊട്ടിച്ചപ്പോള്‍,
ഞാനാദ്യം തുണി തുരന്നെടുത്ത
നിറഞ്ഞ പണസഞ്ചിയില്‍
നഗര രുചിയറിഞ്ഞു ഞാന്‍....
നഗരക്കറുപ്പൊഴുകുന്ന
ഓടച്ചാലില്‍്
അമ്മ മൂക്കില്‍ പുഴുവരിച്ചു കിടക്കുമ്പോള്‍
കൂടെക്കിടന്നു ചലം തുടച്ചപ്പോള്‍
മരണനീററലുമറിഞ്ഞു ഞാന്‍...
*****
ചോറ് വില്‍ക്കുന്ന കടയുടെ പിറകില്‍
നായകുരയ്ക്കുന്ന എച്ചില്‍ തൊട്ടിയില്‍,
എന്‍റെ കുടലിന്നുത്തരം നല്‍കുമ്പോള്‍
എനിക്ക് നേതാക്കന്മാരോടിഷ്ടം വന്നു..
(അവര്‍ വന്നാല്‍ എച്ചില്‍ തൊട്ടിയില്‍
ചപ്പിയ കോഴിക്കലിന്‍ മണം പരന്നിരുന്നു)
പുതുതായെത്തിയ യജമാനന്മാര്‍
എന്റെ വയററത്തടിപ്പാട്ടില്
നാണയക്കിലുക്കം കേട്ടപ്പോള്‍
അലിവുവിറ്റ് ഞാനന്നം വാങ്ങാന്‍ പഠിച്ചു...
******************
നിങ്ങള്‍ സ്വര്‍ഗം കെട്ടുന്നതിനെ പ്പറ്റി
പ്രസംഗിക്കുക,
അരുമപ്പട്ടിയുടെ പിറന്നാളാഘോഷിക്കുക,
നിങ്ങളുടെ വയറില്‍
രുചികള്‍ നിറയ്ക്കുക....
എന്നിട്ടമര്‍്ന്നൊന്നു ചാരിക്കിടന്നു,
എന്റെ മുഖത്തേക്ക് ഏമ്പക്കം വിടുക..
അതിന്റെ മസാലച്ചുവയില്,
ഞാനീയെച്ചില്‍് കഞ്ഞി കഴിക്കട്ടെ

ഇരുളിന്‍ മറവിലേക്ക് ക്ഷണിക്കുന്നു..


കഴുകന്‍ കണ്ണില്‍
കാമമെരിഞ്ഞവര്‍
കൊത്തിപ്പറിച്ച മുലക്കച്ചകളില്‍
ചവച്ചെടുത്ത ചെഞ്ചുണ്ടുകളും
കന്നിവേട്ടയില്‍ കീറിയ
കന്യകാത്വവും
പൊതിഞ്ഞെടുത്തു
കണ്ണുകെട്ടിയ നീതിപീഠങ്ങള്ക്ക്
ബലിച്ചോറു നല്‍കുമ്പോള്‍,
മടിക്കുത്തഴിച്ചതിലരി വാങ്ങാന്‍
ഇരവു പിഴച്ചുപെറ്റ
രാപ്പടികളിറങ്ങുമ്പോള്‍്,
അപഥസന്ചാര വീഥിയില്‍
റോന്തുചുറ്റുന്ന നഗരപാലകര്‍
സിംഹാസനക്കീഴില്‍,
മുലമുളച്ചിട്ടില്ലാത്ത മാംസം
വിളമ്പുമ്പോള്‍്,
ക്യാമറകളില്‍ മാറുതുറന്നു
പൂച്ചനടന്നു, പൊക്കിള്‍ ചെരിവിനു
ശസ്ത്രക്രിയ ചെയ്തവളിന്നും
സ്ത്രീസ്വാതന്ത്ര്യം പുലമ്പുമ്പോള്‍്
സ്വര്‍ഗവാതിലടച്ചിരുന്നു
നീലച്ചിത്രം കാണുന്ന ദൈവം
പഴയ വാരിയെല്ലിനു
കണക്കു ചോദിക്കുമ്പോള്‍
എന്നിലഭയമെത്തിയ പെണ്‍കുട്ടീ...
തെല്ലുമറപ്പില്ലാതെ നിന്നെ ഞാന്‍
ഇരുളിന്‍ മറവിലേക്ക്
ക്ഷണിക്കുന്നു.....