ഇരുളിന്‍ മറവിലേക്ക് ക്ഷണിക്കുന്നു..


കഴുകന്‍ കണ്ണില്‍
കാമമെരിഞ്ഞവര്‍
കൊത്തിപ്പറിച്ച മുലക്കച്ചകളില്‍
ചവച്ചെടുത്ത ചെഞ്ചുണ്ടുകളും
കന്നിവേട്ടയില്‍ കീറിയ
കന്യകാത്വവും
പൊതിഞ്ഞെടുത്തു
കണ്ണുകെട്ടിയ നീതിപീഠങ്ങള്ക്ക്
ബലിച്ചോറു നല്‍കുമ്പോള്‍,
മടിക്കുത്തഴിച്ചതിലരി വാങ്ങാന്‍
ഇരവു പിഴച്ചുപെറ്റ
രാപ്പടികളിറങ്ങുമ്പോള്‍്,
അപഥസന്ചാര വീഥിയില്‍
റോന്തുചുറ്റുന്ന നഗരപാലകര്‍
സിംഹാസനക്കീഴില്‍,
മുലമുളച്ചിട്ടില്ലാത്ത മാംസം
വിളമ്പുമ്പോള്‍്,
ക്യാമറകളില്‍ മാറുതുറന്നു
പൂച്ചനടന്നു, പൊക്കിള്‍ ചെരിവിനു
ശസ്ത്രക്രിയ ചെയ്തവളിന്നും
സ്ത്രീസ്വാതന്ത്ര്യം പുലമ്പുമ്പോള്‍്
സ്വര്‍ഗവാതിലടച്ചിരുന്നു
നീലച്ചിത്രം കാണുന്ന ദൈവം
പഴയ വാരിയെല്ലിനു
കണക്കു ചോദിക്കുമ്പോള്‍
എന്നിലഭയമെത്തിയ പെണ്‍കുട്ടീ...
തെല്ലുമറപ്പില്ലാതെ നിന്നെ ഞാന്‍
ഇരുളിന്‍ മറവിലേക്ക്
ക്ഷണിക്കുന്നു.....

6 അഭിപ്രായങ്ങൾ:

നിരക്ഷരൻ പറഞ്ഞു...

“സ്വര്‍ഗവാതിലടച്ചിരുന്നു
നീലച്ചിത്രം കാണുന്ന ദൈവം“


ആ പ്രയോഗം കലക്കി.

ഹന്‍ല്ലലത്ത് Hanllalath പറഞ്ഞു...

...പുതുമയുള്ള പ്രയോഗങ്ങളാല്‍ ശക്തമായ കവിത...

ബിനോയ്//HariNav പറഞ്ഞു...

ഉജ്ജ്വലമായ ശൈലി സുഹൃത്തേ. എഴുത്തുകാരന്‍റെ രോഷം വായനക്കാരനിലേക്കും പകര്‍ന്നുനല്‍കാന്‍ കെല്പ്പുള്ള വരികള്‍. നന്നായി :)

കാവാലം ജയകൃഷ്ണന്‍ പറഞ്ഞു...

വേണമെന്നു തോന്നി, വായിച്ചു.

അസഹ്യമായ സാമൂഹിക അപചയത്തിനു നേരേ അത്യുഗ്രമായ സമീപനം. തുടരുക ഇനിയും

ആശംസകള്‍

Shaans പറഞ്ഞു...

നന്ദി നിരക്ഷര, കാവാലം, ബിനോയ്‌, ഹന്ലാലത്, വീണ്ടും വരിക

Unknown പറഞ്ഞു...

കൊള്ളാം ...കുമാരാ .