ഞാന്‍ ചത്തതെങ്ങിനെ.....?

ദൈവം പറഞ്ഞു,
നീ വരിക,
നിന്റെ ഹൃദയമെനിക്ക് തരിക...
ചെകുത്താന്‍ പറഞ്ഞു,
നീ വരിക,
നിന്റെ തലച്ചോര്‍ എനിക്ക് തരിക....
പക്ഷേ.... ഞാന്‍
ദൈവത്തിനു തലച്ചോറും,
ചെകുത്താന് ഹൃദയവും
പറിച്ചു നല്കി.
ചെകുത്താന്‍ ഹൃദയത്തില്‍
കള്ളിമുള്ളു വളര്‍ത്തി
ദൈവം തലച്ചോറില്‍
പനിനീര്‍പൂ വിടര്‍ത്തി
അങ്ങനെ...
ഹൃദയവും തലച്ചോറും
തല്ലുകൂടി,
ഞാന്‍ ചത്തു പോയി

2 അഭിപ്രായങ്ങൾ:

Rejeesh Sanathanan പറഞ്ഞു...

ആദരാഞ്ജലികള്‍ :)

Jayasree Lakshmy Kumar പറഞ്ഞു...

:))))))))))))))))))))))))))

sorry ഈ ചിരി മാറുന്ന മലയാളിയുടെ കമന്റ് കണ്ടിട്ടാണ്