ഒരെഡിറ്റര്‍ കവിക്കയച്ച കത്തുകള്‍

**കവിസോദരാ .....
സ്റ്റാമ്പൊട്ടിച്ച കവറയച്ചതിനാല്
നിന്‍ തന്തയ്ക്കു വിളിപ്പാനീ
അവസരം ഞാന്‍ വിനിയോഗിക്കാം
പാവം തപാല്‍ക്കാരനും
എന്റെ ചവറ്റു കൊട്ടയ്ക്കും
നീയേല്‍പ്പിക്കുന്ന കൊടും ഭാരം
ഇതു ന്യായീകരിച്ചേക്കും....
**പക്ഷെ ................നീ നിര്‍ത്തരുത്
ഭവാന്‍ ബൂലോഗത്തിന്നൊരു വരദാനം ,
ബ്ലോഗര്‍ പാടും നിന്നപദാനം,
അതുകൊണ്ടേവം പ്രസ്താവിപ്പൂ
ഇനിമേലാലിങ്ങോട്ട് .....ങ്ഹാ .
***(എന്റെ ആത്മഗതം ) :-
നാലഞ്ചു ചവറു വാക്കുകള്‍
എം പി അപ്പനെഴുതിയാല്‍
അത് സാഹിത്യം !
നെഞ്ച് പോട്ടിയൊലിച്ച വാക്കുകള്‍
ഞാനയച്ചാലോ ..
അത് തഥൈവ ........ !
നിന്നെ ഞാന്‍***

13 അഭിപ്രായങ്ങൾ:

Rejeesh Sanathanan പറഞ്ഞു...

“എം പി അപ്പനെഴുതിയാല്‍
അത് സാഹിത്യം !
നെഞ്ച് പോട്ടിയൊലിച്ച വാക്കുകള്‍
ഞാനയച്ചാലോ ..“

ഇത് സത്യം...

ഭൂമിപുത്രി പറഞ്ഞു...

പിന്നല്ലാതെ!

Ranjith chemmad / ചെമ്മാടൻ പറഞ്ഞു...

ഹ! ഹ! ഹ!
കൊള്ളാം......

പോരാളി പറഞ്ഞു...

നന്നായി. ആശംസകള്‍

കാവാലം ജയകൃഷ്ണന്‍ പറഞ്ഞു...

ഈ സത്യത്തിന്‍റെ അടിയില്‍ ഒരു ഒപ്പ്

ആശംസകള്‍

(വേണമെന്നു തോന്ന്നി വായിച്ചു. പക്ഷേ ഈ വേഡ് വെരി വേണമെന്നു തോന്നുന്നില്ല. എന്തു ചെയ്യാം കമന്‍റിടണമല്ലോ)

ചോലയില്‍ പറഞ്ഞു...

നാലഞ്ചു ചവറു വാക്കുകള്‍
എം പി അപ്പനെഴുതിയാല്‍
അത് സാഹിത്യം !
നെഞ്ച് പോട്ടിയൊലിച്ച വാക്കുകള്‍
ഞാനയച്ചാലോ ..
അത് തഥൈവ ........ !

കിഷോർ‍:Kishor പറഞ്ഞു...

അപ്പന്‍ സാഹിത്യ നിരൂപകനല്ലേ?

:-)

Shaans പറഞ്ഞു...

എം പി അപ്പന്‍ ഒരു കവിയുമാണെന്ന കാര്യം മറന്നോ കിഷോറേട്ടാ...

smitha adharsh പറഞ്ഞു...

അത് കലക്കി..

Basheer Vallikkunnu പറഞ്ഞു...

ഈ മൃഗങ്ങളുടെ പരിപാടിയൊക്കെ ഒഴിവാക്കി എങ്ങിനെയെങ്കിലും ഒരു എഡിറ്റര്‍ ആവാന്‍ നോക്ക്.. ഒരെണ്ണം പ്രസിദ്ധീകരിക്കരുത്.. വരുന്നതെല്ലാം ചവറ്റു കുട്ടയിലേക്ക്..

Shaans പറഞ്ഞു...

മൃഗങ്ങള്‍ക്ക് " മനുഷ്യത്വം" ഉണ്ടേ..... നന്ദി. ഇനിയും വരണേ...

പി. ശിവപ്രസാദ്‌ / മൈനാഗന്‍ പറഞ്ഞു...

അപ്പനെ മറിപ്പോകല്ലേ!

എം. പി. അപ്പന്‍ - മഹാകവി
കെ. പി. അപ്പന്‍ - മഹാനിരൂപകന്‍

Shaans പറഞ്ഞു...

അപ്പം, കവിതയില്‍ തെറ്റൊന്നുമില്ലല്ലോ ...... നന്ദി മൈനാഗാ.. വീണ്ടും വരിക