ഒരു അസാന്മാര്‍ഗിക കഥ....


ആശാരിയുടെ മകള്‍......

നിങ്ങളെന്തൊക്കെ പറഞ്ഞാലും ഗോവിന്ദേട്ടന്റെ കഥ ഞാന്‍ പറയുകതന്നെ ചെയ്യും.മറ്റൊന്നും കൊണ്ടല്ല, പറഞ്ഞില്ലെങ്കില്‍ എന്റെ നെഞ്ച് പൊട്ടിപ്പോകും....

എനിക്കോര്‍മ്മ വച്ചു തുടങ്ങിയപ്പോഴെ ഗോവിന്ദേട്ടന്‍് എന്റെ വീട്ടിന്റെ മുന്‍പിലുള്ള ഓലപ്പുരയില്‍ താമസമുണ്ട്. വീട്ടിനുമുന്‍പിലുള്ള മണ്‍റോഡില് നിന്നും ചെറിയ മണ്‍തിട്ട ഗോവിന്ദേട്ടന്റെവീട്ടുമുറ്റത്തെ വേര്‍തിരിക്കുന്നു. ആ മുറ്റത്തെപ്പോഴും മരപ്പലകകളും, പട്ടികകളും, ചീളുകളും, ടോക്ക്....ടോക്ക്... എന്ന് ഉളിയില്‍ വാളം(ഉരുക്ക് കൊണ്ടുള്ള കൊട്ട് ദണ്ഡ്) വീഴുന്ന ശബ്ദം ഗോവിന്ദേട്ടന്റെ സാന്നിധ്യമറിയിച്ചിരുന്നു... ഓ ഞാന്‍ പറഞ്ഞില്ലല്ലോ ;ഗോവിന്ദേട്ടന്‍് ഒരാശാരിയാണ്.

ഞാന്‍ സ്കൂളില്‍ പോയിത്തുടങ്ങിയ കാലത്താണ് ഗോവിന്ദേട്ടന്റെ മകള്‍ ശ്രീക്കുട്ടിയുമായി കൂടുതല്‍ പരിചയത്തിലാകുന്നത്. അവള്‍ക്കും എനിക്കും ഒരേ വയസ്സാണ്. ആ പ്രായത്തില്‍ തന്നെ ശ്രീക്കുട്ടിയെ സ്കൂള്‍ യാത്രയിലല്ലാതെ കണ്‍വെട്ടത്തു കൂടുതല്‍ കിട്ടാന്‍ പ്രയാസമായിരുന്നു. പിന്നെ അവരുടെ വീട്ടില്‍ വെള്ളമെടുക്കുന്നത് ഞങ്ങളുടെ കിണറ്റില്‍ നിന്നാണ്. വെള്ളമെടുക്കാനും അത്യാവശ്യം അടുക്കള സാധനങ്ങളുടെ ക്രയവിക്രയങ്ങള്‍ക്കുമാല്ലാതെ അവള്‍ എന്റെ വീട്ടില്‍ വരാറില്ല.

ശ്രീക്കുട്ടിയുടെ അമ്മയെപറ്റി പറഞ്ഞില്ലല്ലോ. ആ വീട്ടിന്റെ ചാണകം മെഴുകിയ കൊലായും ഉമ്മറപ്പടിയും കടന്നു, നിങ്ങള്‍ വീതികുറഞ്ഞ കൊലായിന്‍റകത്ത് കയറിചെല്ലുക .അവിടെ ചുമരിനോട് ചേര്‍ത്തിട്ടിരിക്കുന്ന കട്ടിലിലാണ് ചന്ദ്രികച്ചേച്ചിയുടെ കിടപ്പ്. കിടപ്പ് എന്ന് പറഞ്ഞാല്‍ തളര്‍ന്നുകിടപ്പ് തന്നെ.....

ശരിക്ക് പറഞ്ഞാല്‍ ഗോവിന്ദേട്ടന്‍് ഞങ്ങളുടെ നാട്ടുകാരനല്ല. എന്റമ്മ പറഞ്ഞതനുസരിച്ച് അമ്മയ്ക്കെന്നെ വയറ്റിലുള്ള കാലത്താണ് ഗോവിന്ദേട്ടനീ നാട്ടിലെത്തിയത്. അയാള്‍ വയനാട്ടീന്നു അത്യാവശ്യം കാര്യമായൊരു പ്രേമപ്പുകിലൊക്കെ ഉണ്ടാക്കി വന്നതാണെന്നു സാരം.നമുക്കു കൂടുതലൊന്നുമറിയില്ലെങ്കിലും ചന്ദ്രികചേച്ചി ഇവിടെ വരുമ്പോള്‍ ഗര്‍ഭിണിയായിരുന്നു... ചന്ദ്രികച്ചേച്ചി ഏതോ എസ്റേറററുടമ കുറുപ്പിന്റെ മകളാണെന്നോ , ആശാരിപ്പണിക്ക് വന്ന ഗോവിന്ദേട്ടന്‍്പ്രേമിച്ചു ഒടുക്കം വയറ്റിലുണ്ടായി ഒളിച്ചോടിയതാണെന്നോ ഒക്കെ കേട്ടിട്ടുണ്ട്...പക്ഷെ അവര്‍ക്കധികമോന്നും ദാമ്പത്യമാസ്വദിക്കാന്‍ വികൃതിയായ വിധി അനുവദിച്ചില്ല. ശ്രീക്കുട്ടി ഈ ലോകത്തേക്ക് വന്നത് അത്ര സുഗമമായിട്ടല്ലായിരുന്നു.അവളെ പ്രസവിച്ചതോടെ ചന്ദ്രികച്ചേച്ചിയുടെ പകുതി ദേഹം അനങ്ങാതായി. പ്രസവം ആ വീട്ടില്‍ വച്ചുതന്നെയായിരുന്നു എന്നും, പിന്നെ എല്ലാരും ടൌണിലെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നെന്നും ഒക്കെ അമ്മ പറഞ്ഞറിഞ്ഞതാണ്....

അതൊക്കെ പോട്ടെ, ഗോവിന്ദേട്ടനും ശ്രീക്കുട്ടിയും ചന്ദ്രികച്ചേച്ചിയെ ശുശ്റൂഷിക്കുന്നത് കണ്ടാല്‍ , ആ സ്നേഹത്തിന്റെ പവിത്രതയും,പരിശുദ്ധിയും നിങ്ങള്ക്ക് ബോധ്യപ്പെടും. ഇത്ര ചെറുപ്പത്തില്‍ തന്നെ ശ്രീക്കുട്ടി ഒരു വീട്ടമ്മയെപ്പോലെ അമ്മയുടെയും വീട്ടിന്റെയും കാര്യങ്ങള്‍ നോക്കിത്തുടങ്ങിയതാണു. ഈ സാഹചര്യമായിരിക്കാം അവളില്‍ അസാധാരണമായ പക്വത സൃഷ്ടിച്ചത് .

ഗോവിന്ദേട്ടനു ശ്രീക്കുട്ടിക്കും ചന്ദ്രികച്ചേച്ചിക്കുമപ്പുറത്തെ ലോകം, മരത്തിന്റെയും ഉളിയുടെയും മാത്രമായിരുന്നു.വലിയ ബന്ധങ്ങളൊന്നും ചുറ്റുമുള്ള ഒന്നിനോടും അയാള്‍ ഉണ്ടാക്കിയില്ല.ആശാരിപ്പണിക്ക് പുറ്ത്തു അധിക ദൂരമൊന്നും പോകാറില്ല.മിക്കവാറും പല തടിസാമാഗ്രികളും വീട്ടുമുറ്റത്തുതന്നെ ഉണ്ടാക്കി നല്‍കാറുണ്ടായിരുന്നു .
എന്റച്ചനോടും എന്നോടുമൊക്കെ വളരെ സ്നേഹാദരവുംദരവുംഎന്നാല്‍ത്തന്നെ അധികം ആശ്റയത്വമോ ഇടപെടലുകളോ സൃഷ്ടിക്കാതെയുള്ള ഒരു ബന്ധമായിരുന്നു. എന്റെ വീട്ടില്‍ എന്ത് കാര്യമുണ്ടായാലും വളരെ സജീവമായി അയാള്‍ പങ്കു കൊള്ളും. എന്നാല്‍ അധികം സംസാരിക്കാതെ, അധികം ഒച്ചബഹളങ്ങള്‍ ഉണ്ടാക്കാതെ സ്ഥായിയായ ഒരു സ്നേഹഭാവത്തോടെ അയല്‍ക്കാരന്റെ ഭാഗം ഭംഗിയാക്കും.അടിയന്തിരങ്ങളില്‍ കാര്യക്കാരനായി,അസുഖങ്ങളില്‍ സുഖാന്വേഷിയായി, കുലീനനായ ഒരു കുടുംബസുഹൃത്തായി....

അങ്ങിനെയങ്ങിനെ പത്താം ക്ലാസ്സുകഴിഞ്ഞപ്പോഴേക്കും ഞാന്‍ ശ്രീക്കുട്ടിയെ കൂടുതല്‍ ശ്രദ്ധിക്കാന്‍ തുടങ്ങി.പ്രായത്തിന്റെ തിരിച്ചറിവുകളില്‍ ചിന്തിയ്ക്കാന്‍ തുടങ്ങിയപ്പോഴേക്കും ഗോവിന്ദേട്ടന്റെയും ശ്രീക്കുട്ടിയുടെയും ജീവിതമെന്നില്‍ അദ്ഭുത ഭാവം ഉണ്ടാക്കാന്‍ തുടങ്ങി... ദാമ്പത്യം എന്നോന്നുണ്ടായിട്ടില്ലാത്ത ഗോവിന്ദേട്ടന്‍ ഭാര്യയുടെ പ്രാഥമിക കാര്യങ്ങളില്‍ പോലും കൈത്താങ്ങായി,ദിവ്യമായ പവിത്രതയോടെ മകളോടൊപ്പം....രണ്ടുപേര്‍ക്കും അതൊരു വ്രതമായിരുന്നു...,ഉപാസനയായിരുന്നു.

പത്താം ക്ലാസ്സോടെ ശ്രീകുട്ടി പഠിത്തം നിറ്ത്തി. അവളുടെ ജീവിതം പൂര്‍വ്വാധികം ആവൃത്തിയോടെ ചന്ദ്രികച്ചേച്ചിയുടെ കിടക്കയ്ക്ക് ചുറ്റും ഭ്രമണം ചെയ്തു തുടങ്ങി. ഗോവിന്ദേട്ടനാണെന്കില്‍ നാട്ടില്‍ ജോലി കുറഞ്ഞു വന്നു.ശ്രീക്കുട്ടി കുറച്ചുനാള്‍ തയ്യല്‍ പഠിക്കാന്‍്പോയെന്കിലും അമ്മയെ ശ്രദ്ധിക്കാന്‍‍ സമയം കുറഞ്ഞതിനാല്‍ അതും നിറ്ത്തി. ഗോവിന്ദേട്ടന്‍ പിന്നെപിന്നെ ടൌണിലെ ഫറ്ണീച്ചറ്‍ കടയില്‍ ജോലിചെയ്യാന്‍ പോകാനും നിര്‍ബന്ധിതനായി.

ഒരു ദിവസം ഞങ്ങളുടെ കിണറ്റു കരയില്‍ വെള്ളമെടുക്കാന്‍ വന്നതായിരുന്നു ശ്രീകുട്ടി. കുളിമുറിയില്‍ കുളികഴിഞ്ഞു പുറത്തിറങ്ങിയ ഞാന്‍ അവളുടെ വട്ടമുഖത്ത് കണ്ണും നട്ടു ചോദിച്ചു
"നീ പ്ലസ്ടുവിന് ചെരാത്തതെന്താടോ.."
"ഇയ്യാള്‍‍ക്കറിഞ്ഞൂടെ.., അമ്മയെ അച്ചന്‍ മാത്രമെങ്ങനെ നോക്കും, പണിക്കു പോണ്ടേ അച്ഛന്.."
അവള്‍ തൊട്ടി കിണറ്റിലിട്ടു വെള്ളം കോരിത്തുടങ്ങി.
ഒരിക്കലും ഞങ്ങളുടെ സംഭാഷണങ്ങള്‍ നീണ്ടു പോകാറില്ല...

ആയിടെ ചന്ദ്രികച്ചേച്ചിക്ക് ബെഡ്സോര്‍ അധികമായി.ഒരു ഭാഗം തന്നെ കിടന്നു ചേച്ചിയുടെ പുറത്താകെ വ്രണം വന്നു. അപ്പോള്‍ ഞാന്‍ എന്ട്രന്സിനു പഠിക്കുന്ന സമയമായിരുന്നു. ഞാനാണ് ടൗണിലെ ഡോക്‍റ്റെരെ കണ്ടു മരുന്നു വാങ്ങിച്ചതു.
ഓയിന്മെന്റും ഗുളികയും വാങ്ങി ഞാന്‍ ഗോവിന്ടെട്ടന്റെ വീട്ടിലേക്ക് കയറി, കോലായില്‍ നിന്നും ഉമ്മറവാതില്‍ പതുക്കെ തള്ളി. കൊലായിന്ടകത്ത്തു ഗോവിന്ടെട്ടനും ശ്രീക്കുട്ടിയും ഒട്ടിച്ചേര്‍ന്നു കിടക്കുന്നുണ്ടായിരുന്നു. ഗോവിന്ദേട്ടന്റെ നെഞ്ചോടമാര്‍ന്നു ശ്രീക്കുട്ടിയുടെ മാറിന്റെ വെളുത്ത ചാല്‍ ഞാന്‍ പുറത്തുകണ്ടു... ഞാനാകെ വല്ലാതായി. ശ്രീക്കുട്ടി പെട്ടെന്നെഴുന്നേറ്റു "ഇയ്യാളാണോ... മരുന്ന് കിട്ടിയോ....? അച്ചാ മരുന്ന് കൊണ്ടോന്നിട്ടുണ്ട്, ഓ അച്ചനൊറങ്ങീന്നു തോന്നുന്നു..." ഞാന്‍ പൊതി അവള്ക്ക് നീട്ടി. മുഖം ചെരിച്ചു ചന്ദ്രികച്ചേച്ചി കിടന്ന കട്ടില്‍ നോക്കി. അവര്‍ കണ്ണ് തുറന്നു എന്തോ പറഞ്ഞു. എന്നോടായിരിക്കും.. ചേച്ചി അന്നന്ന് അവശയാവുകയാനല്ലോ. അവര്‍ പറഞ്ഞതു ഞാന്‍ കേട്ടില്ല.

പിന്നെ ഞാന്‍ തൃശ്ശൂരില്‍ പഠിക്കാന് പോയതിനു ശേഷം വല്ലപ്പോഴുമേ നാട്ടില്‍ വന്നിരുന്നുള്ളൂ. ഒരിക്കല്‍ വെക്കേഷന് വന്നപ്പോള്‍ അടുത്ത കൂട്ടുകാരിലോരാല്‍ ഒരു കാര്യം പറഞ്ഞു. വായനശാലയിലും ചായക്കടയിലുമൊക്കെ അതൊരു ചൂടുള്ള ചര്‍ച്ചാവിഷയമായിരുന്നു. മറ്റൊന്നുമല്ല "ഗോവിന്ദേട്ടന്‍ മകളെ....."

അത് കേട്ടപ്പോള്‍ എനിക്ക് ഒരുതരം അര്‍ത്ഥമില്ലാത്ത വികാരമാണുണ്ടായത്.എങ്കിലും അതെന്നില്‍ ഓളങ്ങള്‍ സൃഷ്ടിച്ചു...വൈകിട്ട് ഞാന്‍ ഗോവിന്ദേട്ടന്റെ ഉമ്മറത്ത്‌ ചെന്നു.
" ആ നീയോ ഇപ്പം വന്നെടാ...?"
ഗോവിന്ടെട്ടന്‍ കൊലായകത്തുനിന്നു പുറത്ത് വന്നു.
അയാള്‍ പറഞ്ഞു "ഞാന്‍ചന്ദ്രിയ്ക്ക് മരുന്ന് പെരട്ടുകയായിരുന്നു. ഇവക്കിപ്പം തീരെ സുഖമില്ല, മിനിഞ്ഞാന്നു ഡോകടരെ കാണിച്ചതാ..."ഞാന്‍ അകത്ത്ത്തെക്ക് പാളിനോക്കി. ശ്രീക്കുട്ടി അമ്മയെ കമിഴ്ത്തിക്കിടത്തുകയായിരുന്നു..
"ഇയ്യാളിന്നലെ വന്നെന്നു ഇയ്യാടെ അമ്മ പറഞ്ഞല്ലോ.. ന്നിട്ടും ഇവടെയോന്നും കണ്ടില്ലാ..." അവള്‍ ഉരിയാടി.ഞാനൊന്നും പറഞ്ഞില്ല
"ഒരു മിനിട്ടേ...." ഗൊവിന്ദേട്ടന്‍ അകത്തു കയറി ചേച്ചിയെ കമഴ്ത്തിക്കിടത്താന്‍ സഹായിച്ചു .

ഞാന്‍ തോളോട് തോളുരുമ്മി നില്ക്കുന്ന ആ അച്ചനെയും മകളെയും. നോക്കി...വയസ്സ് നാല്പ്പത്തഞ്ചായിക്കാണുമെങ്കിലും സുമുഖനായ, യുവത്വമുള്ള ഗോവിന്ദേട്ടന്‍, പ്രായം തുടുപ്പിച്ചു ചുവപ്പിച്ചു പാകമാക്കിയ ശ്രീക്കുട്ടി.....ഞാന്‍ കണ്ണുകള്‍ പിന്‍വലിച്ചു....ചന്ദ്രികച്ചേച്ചി നേറ്ത്ത സ്വരത്തില്‍ എന്നെ അന്വേഷിക്കുന്നത് ഞാന്‍ കേട്ടു.
ഗോവിന്ദേട്ടന്‍ തിരിച്ചുവന്നു ഇരുട്ത്തിയിലിരുന്നു ചോദിച്ചു..." ഇന്റെ കോഴ്സ് എത്ത്രണ്ടടാ ബാക്കി?"
"രണ്ടര വറ്ഷം" ഞാന്‍ യാന്ത്രികമായി പറഞ്ഞു. മനസ്സിലൊരു പൊള്ളുന്ന നീറ്റല്‍ ..എന്തിനാണാവോ എന്തോ..

പിറ്റേന്ന് വായനശാലയിലിരുന്നു പത്രം വായിക്കുമ്പോള്‍ രണ്ടു മൂന്നുപേര്‍ ഗോവിന്ദേട്ടന്‍ മകളെ 'പീഡിപ്പിക്കുന്ന' കാര്യം ചറ്ച്ച ചെയ്യുകയായിരുന്നു. ഞാന്‍ പത്രത്തില്‍ നിന്നു മുഖമുയര്‍ത്തി അത് ശ്രദ്ധിച്ചു. ആ ചര്‍ച്ചയില്‍ അവര്‍ ഗൂഡമായ, ക്രൂരമായ ഒരു സംതൃപ്തി നേടുന്നുണ്ടെ‍ന്നു എനിക്ക് തോന്നി....ഒരാള്‍ എന്നോട് പറഞ്ഞു " എടാ ആ ആശാരി ഗോയിന്നന്റെ കാരിയം കേട്ടാ...,അവരുടെ പറമ്പത്ത് ഇല (വാഴയില) മുറിക്കാന്‍ പോയ പിള്ളാര്‌, ഗോയിന്നന്‍ ഓന്റെ മോളെ ഉപദ്രവിക്കുന്നതു കണ്ടെന്നു...., അതിന്റെ അമ്മ മേലനങ്ങാനാവാതെ കിടക്കുവല്ലേ... ചുരുക്കത്തില്‍ അത് നാട്ടിലൊരു പ്രശ്നമായെന്നു സാരം. ആയിടക്കൊന്നും ഗോവിന്ദേട്ടന്‍ ഈ സംസാരം അറിഞ്ഞതുമില്ല

അങ്ങനെ,എന്റെ വെക്കേഷന്‍ കഴിയുന്നതിന്റെ തലേന്ന് രാത്രി ഞാന്‍ ഗോവിന്ദേട്ടന്റെ വീട്ടില്‍ ചെന്നു. എന്റമ്മ എന്നോട് നേരിട്ടൊന്നും പറഞ്ഞില്ലെന്കിലും"അവിടെ പോണ്ട.." എന്ന് വിലക്കിയിരുന്നു.നേരം ഒന്പതായിക്കാണും. ഉമ്മറത്തെ ജനാല വഴി വിളക്കിന്റെ അരണ്ട വെളിച്ചം കാണാമായിരുന്നു. വാതില്‍ ചാരിയിട്ടുണ്ടായിരുന്നു. ശ്രീക്കുട്ടിയുടെ നേറത്ത തേങ്ങലോ നിശ്വാസമോ എന്തോ ഞാന്‍ കേട്ടു ഏതോ ഒരു തള്ളിച്ചയില്‍ ഞാന്‍ ജനാല വഴി ഒരു കള്ളനെപ്പോലെ എത്തിനോക്കി. ഗോവിന്ദേട്ടന്റെ നെഞ്ചില്‍ മാറമര്‍ത്തി ശ്രീക്കുട്ടി പകുതി പായിലുമായി കിടക്കുന്നു. അവളുടെ മുടി ഗോവിന്ദേട്ടന്റെ മുഖം മറച്ചിരിക്കുന്നു. അവളുടെ ഒരു കാല്‍ ഗോവിന്ദേട്ടന്റെ കാലില്‍ കയറ്റി വച്ചിരിക്കുന്നു. പകുതി കയറിയിരിക്കുന്ന പാവാട.... എനിക്കവളുടെ വെളുത്ത തുട വ്യക്തമായി കാണാം......
ഞാനാ രംഗം കണ്ടു ഞെട്ടിയില്ല. പക്ഷെ ഹൃദയമിടിപ്പ്‌ കൂടി. എന്റെ ആഗമനവും ആ സംഭവമുമായുള്ള യാദ്രിശ്ചികമായ ഒത്തുചേരലില്‍ അദ്ഭുതം തോന്നി.പുറത്തെ കാല്‍പ്പെരുമാറ്റം കേട്ടപ്പോള്‍ അവരെഴുന്നേറ്റു. ഞാന്‍ ഇരുത്തിയിലിരുന്നു. വാതില്‍ തുറന്നു ഗോവിന്ദേട്ടന്‍ പുറത്തുവന്നു. ഞാനാ കണ്ണില്‍ നോക്കി. അയാള്‍ അര്‍ത്ഥപൂര്‍ണ്ണമായ ഒരു നിസ്സഹായതയോടെ കണ്ണ് വലിച്ച്ച്ചുകളഞ്ഞു...
"നീയോ.... ഓ... പുതിയ ഓയിന്മെന്റ് നീ വാങ്ങിയല്ലേ... ഇന്നലെയാണ് മറ്റത് തീര്‍ന്നത്, ടൗണീന്നു ഇപ്പഴാണോ വന്നത്... നാളെ ഉച്ചയ്ക്കാണോ തൃശ്ശൂരില്‍ പോകുന്നത്...?"ഞാനതൊന്നും ശ്രദ്ധിച്ചില്ല. മരുന്ന് പൊതി അയാള്‍ക്ക്‌ കൊടുത്തു. വാതില്‍ ചാരി നില്ക്കുന്ന ശ്രീക്കുട്ടിയുടെ കണ്ണില്‍ നോക്കി. അവള്‍ താഴോട്ടു നോക്കിക്കളഞ്ഞു.

പിറ്റേ ദിവസം രാവിലെ കിണറ്റു വക്കില്‍ ഞാന്‍ മനഃപൂര്‍വ്വം ചെന്നു നിന്നി. വക്ക് പൊട്ടിയൊരു ബക്കെറ്റുമായി അവള്‍ വന്നു.എന്നെ നോക്കിയൊരു കുസൃതിച്ചിരി ചിരിച്ചു വെള്ളം കൊരാന്തുടങ്ങി. നനഞ്ഞു അവളുടെ അരയിലൊട്ടി നില്ക്കുന്ന മാക്സിയില്‍ ഗൂഢമായി നോക്കിക്കൊണ്ടു ഞാന്‍ മിണ്ടി.
"നാട്ടുകാര്‍ പറയുന്നുണ്ട് ശ്രീക്കുട്ടി...." ചോദ്യത്തില്‍ എല്ലാമുണ്ടായിരുന്നു.ഭാവഭേദമില്ലാതെ ബക്കറ്റില്‍ വെള്ളമോഴിച്ച്ചുകൊണ്ട് അവള്‍ പറഞ്ഞു" ഓയിന്മെന്റിന്റെ കാശ് അച്ചന്‍ എന്റെകയ്യില്‍ തന്നിട്ടുണ്ട്.... തരാട്ടോ...."
"വിഷയം മാറ്റണ്ട..." ഞാന്‍"
"എന്റച്ചനാരുമില്ല..." അവള്
‍ഞാന്‍ മറുത്തു പറഞ്ഞു " നീയൊരു പെണ്‍കുട്ടിയാണ്, നീ ജീവിക്കുന്നത് ഈ നാട്ടിലാണ്..."
എന്റെ മുഖത്തേക്ക് തുരിച്ച്ച്ചു നോക്കിക്കൊണ്ടു അവള്‍ പറഞ്ഞു.."എന്റെ ലോകത്തില് നാട്ടുകാരില്ല..., നാട്ടുകാരുടെ ലോകത്തിലല്ല ഞാന്‍.." ഒരു നിശ്വാസം.പിന്നെ കുസൃതിയോടെ പറഞ്ഞു "ഇയ്യാള്‍ക്ക് മീശ വന്നിട്ടുണ്ടല്ലോ...."
ഞാനും അവളും ചിരിച്ചു."ഞാന്‍ പൂവ്വാട്ടോ..." അവള്‍ ബക്കറ്റുമെടുത്ത് നടന്നു.

അന്ന് മനസ്സിലൊരുപാട് തിരമാലകളുമായി ഞാന്‍ മടങ്ങി. ചന്ദ്രികച്ചേച്ചിയ്ക്ക് വേണ്ടി എരിഞ്ഞു തീരുന്ന ഗോവിന്ദേട്ടന്റെ ജീവിതമോ, ശ്രീക്കുട്ടിയുടെ ദുരൂഹമായ സ്നേഹഭാവങ്ങളോ, ഞാന്‍ വളര്‍ന്ന സമൂഹത്തിന്റെ ദ്രിഷ്ട്ടികളോ, മനുഷ്യന്റെ അതിസങ്കീറ്ണവും അനന്തവുമായ ചിന്താവ്യാപാരങ്ങളില്‍ പ്രകൃതി സൃഷ്ട്ടിക്കുന്ന നൂല്ക്കുരുക്കുകളോ... എന്താണ് എന്റെ സ്വസ്ഥതയുടെ മനോതീരങ്ങളില്‍ തല്ലിയുടയുന്നതെന്ന് എനിക്ക് മനസ്സിലായില്ല..

പിന്നീട് ഗോവിന്ദേട്ടന്റെ മുന്നില്‍ ഒരു നാടിന്റെ ശാപതാണ്ഡവങ്ങളായിരുന്നു. ചില നാട്ടുപ്രമുഖന്മാര്‍, ഗോവിന്ദേട്ടന്റെ പേരില്‍ പീഡനക്കേസാക്കാന്‍ ശ്രമിച്ചതും, ശ്രീക്കുട്ടിയത് നിഷേധിച്ചതും, ജോലിസ്ഥലത്തുനിന്നു ഗോവിന്ദേട്ടനെ നാണം കെടുത്തി ഇറക്കിവിട്ടതുമൊക്കെ ഞാനറിയുന്നുണ്ടായിരുന്നു. ചന്ദ്രികച്ചേച്ചിയുടെ നിലയാണെന്കില്‍ വഷളായി, ഗുരുതരമായിക്കൊണ്ടിരുന്നു.

തൃശ്ശൂരില്‍ എനിക്ക് ഗോവിന്ടെട്ടന്റെ കത്ത് വന്നു." ഞങ്ങളീ നാടു വിടുകയാണ്. വയനാട്ടിലേക്ക് തിരിച്ചു പോകുന്നു. പത്തിരുപതു വര്‍ഷമായി ഇവിടെ വന്നിട്ടു. പിന്നെ, നിനക്കെല്ലാമറിയാം. എനിക്കതിലൊന്നും പറയാനില്ല. നിനക്കെഴുതണമെന്നു തോന്നി . നിനക്കുതരാനുള്ള കുറച്ചുപൈസ നിന്റമ്മയ്ക്ക് കൊടുത്തിട്ടുണ്ട്. ഇത്രമാത്രം"

ശരിയാണ് ഗോവിന്ദേട്ടന് അവിടെ മണ്ണൂണ്ടല്ലോ... പോട്ടെ അവരിവിടെനിന്നു.
പിന്നെ ഗോവിന്ദേട്ടന്റെയും ശ്രീക്കുട്ടിയുടെയും കാര്യമൊന്നും അറിയാന്‍ ഞാനാഗ്രഹിച്ചില്ല. അത് ഓര്‍മ്മയുടെ തുറക്കാനാഗ്രഹിക്കാത്ത ചെപ്പുകളിലോന്നില്‍ ഞാന്‍ അടച്ചുവയ്ക്കാന്‍ ശ്രമിച്ചു....

ഇനി ഞാന്‍ ഇത്രയും എഴുതിയതെന്തിനെന്നു പറയാം.എനിക്ക് വയനാട്ടിലേക്ക് കോളേജുമാറ്റം കിട്ടി. ഞാന്‍ താമസിക്കുന്ന സ്ഥലത്ത് നിന്നു കുറച്ചുദൂരം മാത്രമുള്ള, തേയിലത്തോട്ടങ്ങള്‍ പുതച്ചു കുളിര് മാറ്റുന്ന ആ സ്ഥലത്തിന്റെ പേരു ഞാന്‍ ഓ‍റ്ത്തെടുത്തു.ഏതാനും പീടികകളും പെട്ടിക്കടകളും മാത്രമുള്ള അവിടെ ഞാന്‍ കെ.എസ്.ആര്‍.ടീ.സീ ബസ്സിറങ്ങി. മഞ്ഞു മാറുന്നതെയുള്ളൂ. തട്ട് കടയില്‍ ചായയടിച്ചുകൊണ്ടിരിക്കുന്ന ചേട്ടനോട് ചോദിച്ചുനോക്കി.
" ഒരു... ഗോവിന്ദന്‍ എന്നയാള് ഇവിടെങ്ങാനുമാണോ താമസം?" അയാള്‍ ചോദ്യഭാവത്തില്‍ എന്നെ നോക്കി.
ഞാന്‍ വിശദീകരിച്ചു"കഴിഞ്ഞ വറ്ഷം ഇവിടെ താമസമാക്കിയ...."
അയാള്‍ തിരിച്ചു ചോദിച്ചു " ആ ആശാരിയാണോ...?"
"ആ അതെ.."
"ദാ" കടക്കാരന്‍ തേയിലത്തോട്ടത്തിന്റെ സൈഡിലൂടെയുള്ള വഴി കാണിച്ചുതന്നു.
ഞാന്‍ ചോദിച്ചു" അവിടെ ആരൊക്കെയാണ് എന്നറിയാന്‍...."
അയാള്‍ പറഞ്ഞു " ആ ആശാരിയും ഭാര്യയും കുട്ടിയുമല്ലേ...."
"അത് തന്നെ"" ഞാന്‍
"അല്ല നിങ്ങളെവിടുന്നാ, ഹെല്‍ത്ത് സെന്റരീന്നാണോ... അല്ലേല്..."
"അല്ല ചേട്ടാ..." ഞാന്‍ ആ വഴിയിലൂടെ നടത്തം തുടങ്ങി. ചായത്തോട്ടത്തിലെ റോഡു വളയുന്ന സ്ഥലത്ത് ചെറിയൊരു ഓല മേഞ്ഞ കുടില്‍..., കുടിലല്ല, ചുമരൊക്കെ കല്ല്‌ കൊണ്ടു തന്നെയാണ്. മുറ്റമടിച്ചിട്ടു ദിവസങ്ങളായിക്കാണും. ഇലകള്‍ വീണുകിടക്കുന്നു. തണുത്ത കാറ്റു വീശിയടിക്കുന്നുണ്ടായിരുന്നു.അവിടെ മണ്‍തിണ്ണയില്‍ ഗോവിന്ദേട്ടന്‍ ഇരുന്നിട്ടുണ്ട്. താടി വളര്‍ന്നിട്ടുണ്ട്.
മടിയില്‍ ഒരു കുഞ്ഞ്...!!!
അയാള്‍ മുഖമുയര്‍ത്തി എന്നെ നോക്കി.... ഞാന്‍ പെട്ടന്ന് അടുത്ത് ചെന്നു ആ കുഞ്ഞിനെ നോക്കി.
അധികം മാസം പ്രായമായിട്ടില്ലാത്ത ഒരു പെണ്‍കുഞ്ഞു....
ഗോവിന്ദേട്ടന്‍ എണീറ്റില്ല! എന്റെ ഹൃദയമിടിപ്പ്‌ കൂടി. ആ കണ്ണില്‍ നിന്നും ചോര വരികയാണെന്ന് എനിക്ക് തോന്നി. അയാളെന്നെ നോക്കിയൊന്നു മന്ദഹസിച്ചു!ഞാന്‍ പതുക്കെ ചോദിച്ചു
" ഗോവിന്ദേട്ടന്റെ കുട്ടി... ശ്രീക്കുട്ടിയുടെ..?"
ഞാനവിടെ നിന്നു.

ചായത്തോട്ടങ്ങള്‍ക്ക് കുടപിടിക്കുന്ന വെള്ളിമേഘങ്ങളുടെ ആകാശത്തെയും, ദൂരെ ഇലപൊഴിഞ്ഞിരിക്കുന്ന ഒരു ഒറ്റയാന്‍ മരത്തെയും നോക്കി ഞാന്‍ ഒരു നിമിഷം മൃതനായി നിന്നു.പെട്ടെന്ന് ഏതോ തോന്നലില്‍അകത്തേക്ക് കയറി.
ഒരു കട്ടിലില്‍ കിടന്നിരിക്കുന്നു. ചന്ദ്രികച്ചേച്ചിയുടെ എനിക്ക് ചിരപരിചിതമായ ആ കിടപ്പ് തന്നെ....
അല്ല.... അത് ശ്രീക്കുട്ടിയായിരുന്നു....
ഞാന്‍ പുറത്തിറങ്ങി ഗോവിന്ദേട്ടന്റെ കൈ മുറുകെ പിടിച്ചു. അയാള്‍ പിറുപിറുത്തു
"ചന്ദ്രികയെ നോക്കിയതാണോ..."ഒരു ഉന്മാദ മന്ദഹാസം തൂകി തുടര്‍ന്നു"ചന്ദ്രിക പോയല്ലൊ... പശ്ശേലെന്താ പകരം അവിടെ ശ്രീക്കുട്ടി കിടപ്പുണ്ടല്ലോ.... അത് പോലെ ത്തന്നെ..., ചന്ദ്രി തന്ന്യാ അവള്... അനക്കാന്‍ പറ്റില്ല പകുതി..." അയാള്‍ പല്ലുകള്‍ കാട്ടി ചിരിച്ചു.ഇല്ല... അയാളുടെ കണ്ണുകള്‍ നിറഞ്ഞിട്ടില്ലായിരുന്നു....നിറഞ്ഞിട്ടേയില്ലായിരുന്നു........

10 അഭിപ്രായങ്ങൾ:

കാര്‍വര്‍ണം പറഞ്ഞു...

ithu kathayo sathyamo randayalum bheekaram

അജ്ഞാതന്‍ പറഞ്ഞു...

kashtam. mukalilathe comment aavarthichu

Anil cheleri kumaran പറഞ്ഞു...

തമാശ ആണെന്ന് കരുതിയാ വായിച്ചത്. പക്ഷേ..

smitha adharsh പറഞ്ഞു...

ഒന്നും പറയാന്‍ തോന്നുന്നില്ല.

Shaans പറഞ്ഞു...

ഫീലായോ....?

അജ്ഞാതന്‍ പറഞ്ഞു...

ഇത് സത്യം തന്നെയോ? അതോ കഥ മാത്രമോ? ഇതിലും അവിശ്വസനീയമായത് നടക്കുന്ന ലോകമാണിത്.

അജ്ഞാതന്‍ പറഞ്ഞു...

so sad........

Anoop Raghavan പറഞ്ഞു...

vedanippicheda... lesam kaduthupoyi.... but i should appreciate you for the great narration..

അജ്ഞാതന്‍ പറഞ്ഞു...

ithil asanmargikam onnumillallo..kadha ezhuthiya margam asanmargam ayipoyi

Ajeesh പറഞ്ഞു...

good